
ആലപ്പുഴ: മോട്ടർ വാഹന വകുപ്പ് അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൊമ്മാടി ടോൾ പ്ലാസയ്ക്കു സമീപത്തു വച്ചു ട്രെയ്ലർ നിർത്താൻ സിഗ്നൽ നൽകിയെങ്കിലും, ഉദ്യോഗസ്ഥരെ മറികടന്നു പോകുകയായിരുന്നു. തുടർന്നു കളർകോട് വച്ചു മോട്ടർ വെഹിക്കിൾ വകുപ്പിന്റെ വാഹനം കുറുകെയിട്ടാണു ലോറി തടഞ്ഞത്.തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നു വാഹനങ്ങളുമായെത്തിയ ലോഡ് കാരിയർ ട്രെയ്ലറാണ് രാവിലെ ആലപ്പുഴ ബൈപാസിൽ കൊമ്മാടി മുതൽ കളർകോട് വരെ പിന്തുടർന്നു പിടികൂടിയത്. ക്യാമറകളെ വെട്ടിക്കാൻ നമ്പർ പ്ലേറ്റ് ഗ്രീസ് ഉപയോഗിച്ചു മറച്ചാണ് ട്രെയ്ലർ ലോറി എത്തിയത്. ലോറിയുടെ വശത്തും പിന്നിലുമുള്ള നമ്പർ പ്ലേറ്റുകളാണ് ഗ്രീസ് ഉപയോഗിച്ചു മറച്ചത്. തുടർന്ന് നമ്പർ പ്ലേറ്റിൽ കാഴ്ച മറയ്ക്കുന്ന തരത്തിൽ പതിച്ച കറുത്ത നിറത്തിലുള്ള ഗ്രീസ് നീക്കി 6000 രൂപ പിഴ ഈടാക്കി.ലെയ്ൻ ട്രാഫിക് ലംഘനവും മറ്റും നടത്തുമ്പോൾ എഐ ക്യാമറകളും മറ്റും വാഹനം തിരിച്ചറിയാതിരിക്കാനാണു നമ്പർ പ്ലേറ്റ് മറയ്ക്കുന്നത്. ഇതേ വാഹനം മുൻപു രണ്ടു തവണ നിയമലംഘനം നടത്തിയതിനു നോട്ടിസ് നൽകിയിട്ടും പിഴ അടച്ചിട്ടില്ല.മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പല വാഹനങ്ങളും ഇത്തരത്തിൽ നമ്പർ പ്ലേറ്റ് മറയ്ക്കുന്നുണ്ടെന്നും വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും പരിശോധന സ്ക്വാഡിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ റോണി ജോസ് വർഗീസ്, എ.നജീബ് എന്നിവർ പറഞ്ഞു.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv