
പുലിക്കുട്ടിയെ തിരികെ വനത്തിൽ വിട്ടു. പത്തനംതിട്ട സീതത്തോട്ടിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് തിരികെ ഉൾവനത്തിൽ വിട്ടു. വെള്ളിയാഴ്ച രാവിലെയാണ് എട്ടുമാസം പ്രായമായ പെൺപുലിയെ കൊച്ചുകോയിക്കൽ സ്റ്റേഷനിലെ വനപാലകർ കണ്ടെത്തുന്നത്. വലത് കയ്യിൽ അടക്കം പരിക്ക് ഉണ്ടായിരുന്ന നിലയിലായിരുന്നു പുലിക്കുട്ടി ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുലിക്കുട്ടിക്ക് കനെയ്ന്‍ ഡിസ്റ്റെംപര്‍ എന്ന അസുഖമാണെന്ന് കണ്ടെത്തിയത്.
വൈറസ്ബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമാണ് ഇത്. ഇതോടെ ചികിത്സയ്ക്ക് ശേഷമാണ് കാടിനുള്ളില്‍ 30 കിലോമീറ്റർ ഉള്ളിലായി അപ്പർ മൂഴിയാർ വനത്തിൽ കൊണ്ടു വിട്ടത്. കഴിഞ്ഞ ദിവസം നെന്മാറ അയിലൂരില്‍നിന്നും അവശനിലയില്‍ പിടികൂടി തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ചികിത്സയ്ക്കായി എത്തിച്ച പുലിക്കുട്ടിയും ആരോഗ്യം വീണ്ടെടുക്കുകയാണ്.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv