
കൊല്ലം: കടയ്ക്കലിൽ പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം. എസ്.ഐക്കും രണ്ട് പൊലീസുകാർക്കും തലക്കടിയേറ്റു. കഞ്ചാവ് പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. പ്രതികളായ സജുകുമാർ, നിഫാൽ എന്നിവരെ പൊലീസ് പിടികൂടി. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. എസ്.ഐ ജ്യോതിഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർ സജിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv