
നിരപരാധിക്ക് 72 ദിവസം ജയിലറ, തികഞ്ഞ മനുഷ്യാവകാശ ലംഘനം.
NOWSHAD K,F SAMATHWAM
നിരപരാധിയായ ഒരു സ്ത്രീ 72 ദിവസമാണ് ജയിലിൽ അടച്ചത്. കഴിഞ്ഞ ഫെബ്രുവരി 27- ന് ചാലക്കുടി നോർത്ത് ജംഗ്ഷനിലെ ബ്യൂട്ടി പാർലറിൽ പരിശോധന നടത്തിയ എക്സൈസ് സംഘം ഈ സ്ത്രീയുടെ ബാഗിൽ നിന്നും 12 എൽ.എസ്.ഡി സ്റ്റാമ്പ് കണ്ടെടുത്തത്.എന്നാൽ പരിശോധനയിൽ ഇത് മയക്കുമരുന്ന് അല്ലെന്ന് തെളിഞ്ഞു. ഈ കുറ്റത്തിന്റെ പേരിൽ അവർ 72 ദിവസം ജയിലിലും കിടന്നു.ഇവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് എറണാകുളം എക്സൈസ് ക്രൈം ബ്രാഞ്ച് ഇപ്പോൾ അന്വേഷണം നടത്തുന്നു. കുറ്റക്കാർക്കെതിരെ ശക്തമാകുന്ന നടപടി കൈക്കൊള്ളുമെന്ന് എക്സൈസ് മന്ത്രിയും പറഞ്ഞിട്ടുണ്ട്.
എന്നാൽ എക്സൈസ് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും ഉണ്ടായത് തികഞ്ഞ മനുഷ്യാവകാശ ലംഘനം തന്നെയാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് കൊല്ലംജില്ലയിൽ മൈനഗപ്പള്ളി സ്വദേശികളായ ശിവശങ്കരൻ നായരെയും മകനെയും ശാസ്താംകോട്ട എക്സൈസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ കേസെടുത്ത് ജയിലിൽ അടച്ചു .ഒടുവിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് അവർ നിരപരാധികൾ ആണെന്ന് കണ്ടെത്തി.അവരും മാസങ്ങളോളം ജയിലിൽ കിടന്നു. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയകൾ ഓരോ ദിവസവും പിടിമുറുക്കുകയാണ് .എക്സൈസ് വകുപ്പ് കാര്യക്ഷമമായി ഈ കാര്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പിടിച്ചെടുത്തത് മയക്കുമരുന്ന് ആണോ എന്ന് വ്യക്തത വരുത്താതെ എക്സൈസ് ഉദ്യോഗസ്ഥർ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. എറണാകുളം – കാക്കനാട് സർക്കാർ ലബോറട്ടറിയിൽ പരിശോധന നടത്തിയപ്പോൾ .ഇതു മയക്കുമരുന്നല്ലെന്നു തെളിഞ്ഞു. യഥാർത്ഥത്തിൽ ഈ വിഷയത്തിൽ എക്സൈസിന് എന്താണ് സംഭവിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മനുഷ്യാവകാശങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് വളരെ ദുഃഖകരം തന്നെ. നിരപരാധിയായ ഒരാൾ ചെയ്യാത്ത കുറ്റത്തിന് ജയിൽ അടയ്ക്കപ്പെടുമ്പോൾ അവർക്കുണ്ടാകുന്ന മാനസിക സംഘർഷവും. സമൂഹത്തിൽ ഉണ്ടാകുന്ന മാനഹാനി, ഇതിനൊക്കെ ആര് സമാധാനം പറയും .ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സൂക്ഷ്മതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. അതോടൊപ്പം ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥന്മാർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.ഈ മനുഷ്യാവകാശ ലംഘനത്തിന് ഇരയായത് ചാലക്കുടി പരിയാരം കാളിയങ്കര വീട്ടിൽ ഷീല സണ്ണിയാണ്.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv