
NOWSHAD K,F SAMATHWAM
ഇടുക്കി ജില്ലയിലെ പീരുമേടിലെ പുളച്ചിമലയിൽ നിന്നും ഉത്ഭവിച്ച് പത്തനംതിട്ട- ആലപ്പുഴ ജില്ലകൾ താണ്ടി 176 കിലോമീറ്റർ നീളത്തിൽ ഒഴുകുകയാണ് പുണ്യനദിയായ പമ്പ, പമ്പാനദിയെ ദക്ഷിണ ഭഗീരഥിയെന്നു വിളിക്കുന്നു ഈ നദി ഒടുവിൽ വേമ്പനാട്ട് കായലിൽ സംഗമിക്കുന്നു. മറ്റൊരു കൈവഴി കരുവാറ്റ വഴി നേരിട്ട് തോട്ടപ്പള്ളി സ്പിൽവേയിലേക്ക് ഒഴുകുന്നു. 43 ഗ്രാമപഞ്ചായത്തുകളുടെ . അധികാരപരിധിയിൽ കൂടിയാണ് നദി ഒഴുകുന്നത്. പമ്പാനദി ഇന്ന് നാശത്തിന്റെ വക്കിലാണ്.
കയ്യേറ്റം.മലിനീകരണം.കൂടാതെ കിഴക്കൻ വെള്ളപ്പാച്ചിലിൽ വന്ന് അടിഞ്ഞുകൂടുന്ന എക്കൽ ചെളി കാരണം നദിയുടെ നല്ലൊരു ഭാഗവും കരയായി മാറി.ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന ഭാഗം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിന്റെ പരിധിയിൽ വരുന്ന പാണ്ടനാട് നാക്കടകടവ് മുതൽ ഇല്ലിമല വഴി ഒഴുകി തിരുവതാംകൂർ ദേവസ്വം ബോർഡ് പമ്പ കോളേജിന് സമീപത്തുകൂടി പന്നായി കടവിൽ വന്ന് വീണ്ടും പമ്പയുമായി സംഗമിക്കുന്ന കൈവഴി ഏതാണ്ട് ഒഴുക്ക് നിലച്ചു കൊണ്ടിരിക്കുകയാണ്, ഈ നദിയുടെ പല ഭാഗങ്ങളും ചെളി അടിഞ്ഞ് നികന്ന് കരയായി മാറി .ഈ കൈവഴിയിലാണ് കുട്ടംപേരൂർ ആറ് സംഗമിക്കുന്നത്. ഇത് പമ്പയുടെ ഒരു കൈവഴിയാണ് കുട്ടംപേരൂർ ആറ്റിൽ നീരൊഴുക്ക് വർദ്ധിപ്പിക്കണമെങ്കിൽ പമ്പയുടെ കൈവഴിയിലെ എക്കൽ ചെളികൾ നീക്കി ആഴം കൂട്ടി നദി നവീകരിക്കണം,
പന്നായികടവ് മുതൽ പടിഞ്ഞാട്ട് മുല്ലശ്ശേരികടവ് – ബംഗ്ലാവിൽപടി മുതൽ തുടർന്ന് പടിഞ്ഞാട്ട് ഏതാണ്ട് വീയപുരം ഭാഗം വരെ നദിയുടെ തെക്കേക്കര ഭാഗം പൂർണ്ണമായും എക്കൽ ചെളി അടിഞ്ഞുകൂടി നികന്നിരിക്കുകയാണ് ഈ പ്രദേശങ്ങളിൽ പൊതുജനങ്ങൾ ഉപയോഗപ്പെടുത്തി വന്ന കുളിക്കടവുകൾ ഉപയോഗശൂന്യമായി മാറി. പന്നായികടവ് മുതൽ പടിഞ്ഞാട്ട് നദിയുടെ തെക്കേക്കര ഭാഗത്ത് എക്കൽ ചെളി വന്ന് അടിഞ്ഞു കൂടുവാൻ കാരണം അരികുപുറം ബംഗ്ലാവിൽ പടിഭാഗത്തുള്ള മൂന്നു പുലിമുട്ടുകൾ സ്ഥാപിച്ചതാണ് ഈ പുലിമുട്ടുകൾ നദിയുടെ ഒഴുക്കിന്റെ ഗതിയെ മാറ്റി വിടുന്നു. ചില സ്വകാര്യ വ്യക്തികളുടെ താൽപര്യത്തിനു വേണ്ടി 1961-ൽ സ്ഥാപിച്ചതാണ് ഈ പുലിമുട്ടുകൾ,ഈ പുലിമുട്ടുകൾ നീക്കം ചെയ്താൽ മാത്രമേ നദിയുടെ തെക്കേക്കര ഭാഗത്തെ ഒഴുക്ക് വർദ്ധിപ്പിക്കുവാൻ കഴിയൂ,
ഒഴുക്കില്ലാത്ത കാരണത്താലാണ് നദിയുടെ തെക്കേക്കര ഭാഗം കിലോമീറ്റർ ഓളം ചെളി അടിഞ്ഞുകൂടി നികന്നത്, കാർത്തികപ്പള്ളി, കുട്ടനാട്, അമ്പലപ്പുഴതാലൂക്കുകളുടെ പല ഭാഗങ്ങളും നദി ഈ രീതിയിൽ നികന്നു കൊണ്ടിരിക്കുന്നു, 15 വർഷങ്ങൾക്ക് മുമ്പ് വരെ ചെങ്ങന്നൂർ – മാന്നാർ പ്രദേശങ്ങളിലേക്ക് പമ്പാനദിയിൽ കൂടി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസ് ഉണ്ടായിരുന്നു. ഈ സർവീസുകൾ നിലച്ചതോടുകൂടി നദിയിൽ ഓളങ്ങൾ ഇല്ലാതാക്കുകയും പല രീതിയിലുള്ള സസ്യങ്ങൾ വളരുകയും ചെയ്തു, ഇത് ഉൾനാടൻ മത്സ്യബന്ധന മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്, നദിയിലെ മലിനീകരണവും മറ്റും കാരണങ്ങൾ കൊണ്ടും ഒട്ടനവധി മത്സ്യങ്ങൾ നദിയിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതായി.
ഇരുന്നൂറോളം ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ ഇപ്പോൾ പമ്പാനദിയിൽ ഇല്ലെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. മുമ്പ് നടന്ന ഒരു പഠനത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ അളവ് നദിയിൽ വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു. പമ്പ മുതൽ തകഴി വരെയുള്ള ഭാഗങ്ങൾ ആണ് പഠനത്തിന് ഉപയോഗപ്പെടുത്തിയത്. ഗവേഷകനായ ഡോ: സി , പി രാജേന്ദ്രന്റെ പഠനത്തിൽ 280 കൈവഴികളാണ് പമ്പയ്ക്കുള്ളതെന്നും കണ്ടെത്തിയിരുന്നു.ഇപ്പോൾ പറയത്തത്ര കൈവഴികൾ ഒന്നും പമ്പയ്ക്കില്ല. പമ്പാനദിയുടെ അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്,
വീയപുരം വരെയുള്ള ഭാഗങ്ങളിൽ നദിയിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ഉള്ളതായി കർഷകർ പറയുന്നു. ഇത് കുട്ടനാട്ടിലെയും, അപ്പർകുട്ടനാടൻ മേഖലകളിലെയും കാർഷിക മേഖലയെ കാര്യമായി ബാധിക്കും എന്ന് കർഷകർ നേർമലയാളത്തോടെ പറഞ്ഞു, പമ്പാനദിയുടെ തീരങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും,നദിയെ മാലിന്യപ്പെടുത്തുന്നത് തടയുകയും,നികന്ന് അടിഞ്ഞ പ്രദേശങ്ങൾ മുഴുവൻ നവീകരിച്ച് നീരൊഴുക്ക് വർദ്ധിപ്പിച്ചാൽ പ്രളയക്കെടുതികൾ ഒരു പരിധിവരെ തടയുവാൻ കഴിയും.പമ്പയുടെ തേങ്ങൽ
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv