
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ആറന്മുള വള്ളസദ്യയ്ക്ക് 23ന് തുടക്കം. ഒക്ടോബർ 2 വരെയാണ് വള്ളസദ്യ വഴിപാടുകൾ. പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കം തുടങ്ങി.
ഈ വർഷം 500 വള്ളസദ്യകളാണ് പ്രതീക്ഷിക്കുന്നതെന്നു പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജനും സെക്രട്ടറി പാർഥസാരഥി ആർ.പിള്ളയും പറഞ്ഞു. ഇതുവരെ 375 സദ്യകൾ ബുക്ക് ചെയ്തു. ദിവസം 12 വള്ളസദ്യകൾ വരെ മാത്രം നടത്താനാണ് തീരുമാനം. അഭീഷ്ടകാര്യ സിദ്ധിക്കായാണ് ഭക്തർ വള്ളസദ്യ നടത്തുന്നത്. 52 കരകളിൽ നിന്നുളള പള്ളിയോടങ്ങൾ പല ദിവസങ്ങളിലായി തിരുവാറന്മുളയപ്പനെ കാണാനെത്തും.
ഈ വർഷത്തെ വള്ളസദ്യയിൽ വിഷരഹിതമായ പച്ചക്കറികൾ കൃഷിവകുപ്പിന്റെയും 6 പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ സജ്ജീകരിക്കുന്നുണ്ട്. പള്ളിയോട സേവാസംഘം നൽകുന്ന പാസുകൾ ഉള്ളവർക്കു മാത്രമാണ് സദ്യാലയങ്ങളിൽ പ്രവേശനം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 250 രൂപ നിരക്കിൽ പ്രവേശനം അനുവദിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.തിരുവോണത്തോണി വരവ് ഓഗസ്റ്റ് 29നും ഉത്തൃട്ടാതി വള്ളംകളി സെപ്റ്റംബർ 2നും നടത്തും. അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 6നാണ്. വള്ളസദ്യ, വള്ളംകളി എന്നിവയ്ക്കു മുന്നോടിയായുള്ള ആലോചനാ യോഗം മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഈ ആഴ്ച ചേരും.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv