
വാടകക്കെടുത്ത വീടിനു നൽകിയ സെക്യൂരിറ്റി തുക തിരികെ ചോദിച്ചതിന് പേരിൽ റിട്ടയേർഡ് എസ് ഐ മദ്ദിച്ചതായി പരാതി. അണക്കര ചെല്ലാർ കോവിൽ സ്വദേശി ഇലവുംമൂട്ടിൽ ബെന്നിയെയാണ് റിട്ടയേർഡ് എസ് ഐ രാജു മത്തായി മർദ്ദിച്ചത്. അണക്കരക്കടുത്ത് റിട്ടയേർഡ് എസ് രാജു മത്തായിയുടെ ഉടമസ്ഥതയിലുള്ള വീട് ഒരു വർഷം മുമ്പാണ് ബെന്നി വാടകക്ക് എടുത്തത്. വീടൊഴിഞ്ഞപ്പോള് സെക്യൂരിറ്റി തുക ചോദിച്ചതിന് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
25,000 രൂപ സെക്യൂരിറ്റിയും 8000 രൂപ മാസ വാടകയും നൽകിയാണ് ബെന്നി വാടക വീട്ടിൽ താമസിച്ചിരുന്നത്. രണ്ടു മാസം മുമ്പ് ബെന്നി വീടൊഴിഞ്ഞു. ഒരു മാസത്തെ വാടക കുറച്ചുള്ള സെക്യൂരിറ്റി തുക തിരികെ നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും രാജു മത്തായി ഇത് നൽകാൻ തയ്യറായില്ല. വ്യാഴാഴ്ച വീണ്ടും ബന്ധപ്പെട്ടപ്പോൾ താൻ അണക്കരയിലെ സ്വകാര്യ ലാബിലുണ്ടെന്ന് രാജു പറഞ്ഞു.
രാജു പറഞ്ഞതനുസരിച്ച് ബെന്നി അവിടെത്തി. പണം ചോദിച്ചുള്ള തർക്കത്തിനിടെ രാജു ബെന്നിയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ബെന്നി പുറ്റടി സാമൂഹികാരോഗ്യേ കേന്ദ്രത്തിൽ ചികിത്സ തേടി. ബെന്നിയുടെ പരാതിയിൽ മൊഴിയെടുത്ത് വണ്ടന്മേട് പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv