
അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയിൽ കാൽ കഴുകുന്നതിനിടെ കാണാതായ ബീഹാർ സ്വദേശിക്കായുള്ള തെരച്ചിൽ തുടരുന്നു.
രാജു കുമാർ (21) ആണ് കാൽ വഴുതി പൊഴിയിൽ വീണത്. ഉച്ചക്ക് 2 മണിയോടെ ആയിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് മുൻപ് കൈയ്യും കാലും കഴുകുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ഉടൻ തന്നെ മറ്റു തൊഴിലാളികളും നാട്ടുകാരും, തോട്ടപ്പള്ളി തീരദേശ പൊലീസും തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. വിവരം അറിഞ്ഞ് ആലപ്പുഴ, ഹരിപ്പാട് അഗ്നി രക്ഷാ നിലയങ്ങളിൽ നിന്നും സ്കൂബാ ടീമും എത്തി തിരച്ചിലിൽ പങ്കുചേർന്നു. രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്. പൊഴിമുറിച്ചിട്ടില്ലാത്തതിനാൽ കടലിലേക്ക് ഒഴുകി പോകാനുള്ള സാഹചര്യമില്ല. ഡ്രജിംഗ് നടത്തിയ ആഴമുള്ള ഭാഗത്ത് ചെളിയിൽ പൂണ്ടതാകാമെന്നാണ് തൊഴിലാളികളും നാട്ടുകാരും പറയുന്നത്. കൂറ്റൻ ലൈറ്റുകൾ സ്ഥാപിച്ചാണ് തെരച്ചിൽ നടക്കുന്നത്.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv