
ഏക സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം ഇന്ന്. കേന്ദ്ര നിയമ കമ്മീഷൻ, കേന്ദ്ര നിയമ മന്ത്രാലയം പ്രതിനിധികളെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രതിനിധികളായ വിവേക് തൻഖ, മാണിക്കം ടാഗോർ അടക്കം 4 കോൺഗ്രസ് അംഗങ്ങൾ നിയമ കാര്യ പാർലമെന്ററി സമിതിയിലുണ്ട്. ഇവർ സ്വീകരിക്കുന്ന നിലപാടും ഏറെ നിർണായകമാണ്. ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദിയാണ് സമിതി അധ്യക്ഷൻ. ഏകസിവിൽ കോഡ് വിഷയം സജീവമായി നിലനിർത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv