
പത്തനംതിട്ട: സർക്കാർ അനുമതിയോടെ വീട് നിർമ്മാണത്തിന് ഭൂമി നിരപ്പാക്കാൻ ആരംഭിച്ച കുടുംബത്തെ ആക്രമിക്കുകയും സ്ത്രീകളുടെ വീഡിയോ എടുക്കുകയും ചെയ്ത രണ്ട് പേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. നിയമപരമായി എല്ലാ അനുമതിയും നേടി വീട് പണിയുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഭൂമി നിരപ്പാക്കിക്കൊണ്ടിരുന്ന വസ്തുവിൽ അതിക്രമിച്ചുയറി ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്ത കേസിലാണ് പെരിങ്ങനാട് മേലൂട് പതിനാലാം മൈൽ ഷൈജു ഭവനിൽ സുധീഷ് (36), പെരിങ്ങനാട് അമ്മകണ്ടകര തൃച്ചേന്ദ മംഗലം ഗോകുലം വീട്ടിൽ സതീഷ് കുമാർ(45) എന്നിവരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അടൂർ കരുവാറ്റ പ്ലാംവിളയിൽ വീട്ടിൽ രാജുവിന്റെയും ഭാര്യ ആലീസിന്റെയും ഉടമസ്ഥയിലുള്ള വസ്തുവിൽ വീട് നിർമാണത്തിനായി നിയമപരമായ അനുമതി വാങ്ങി വസ്തു നിരപ്പാക്കി കൊണ്ടിരിക്കെയാണ് പ്രതികൾ വസ്തുവിൽ അതിക്രമിച്ച് കയറി വീടുhണിയുടെ അനുമതി രേഖകൾ ചോദിക്കുകയും, പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ചെയ്തത്. അസഭ്യം വിളിക്കുകയും, സ്ത്രീകളുടെ വീഡിയോ എടുക്കുകയും, കല്ലെടുത്ത് എറിഞ്ഞ് ജെസിബിയുടെ ഗ്ലാസുകൾ തകർക്കുകയും ചെയ്തു.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv