
ദിവസങ്ങളായി സ്വന്തം വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം. സഹോദരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് പരാതിയുമായി സഹോദരന്. ഞായറാഴ്ചയാണ് പൊലീസ് 40 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ പൊലീസ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ അയച്ചു. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. എന്നാല്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം മുംബൈയില്‍ നിന്ന് മകന് എത്തുന്നത് വരെ സൂക്ഷിച്ച് വയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് രേവ സ്വദേശിയായ ഭാരത് മിശ്ര അവകാശപ്പെടുന്നത്. സുമിത്രി എന്ന 40കാരിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ സുമിത്രിയുടെ അഭയ് തിവാരി മിശ്രയ്ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ജൂണ്‍ 30നാണ് സുമിത്രി മരിച്ചതെന്നാണ് മിശ്ര പൊലീസിനോട് വിശദമാക്കുന്നത്. എന്നാല്‍ സഹോദരിയുടെ മരണത്തേക്കുറിച്ച് സഹോദരി ഭര്‍ത്താവ് തന്നെയോ മാതാപിതാക്കളെയോ അറിയിക്കാത്തതില്‍ സംശയമുണ്ടെന്നാണ് മിശ്ര പറയുന്നത്. സഹോദരിയെ മിശ്ര ഉപദ്രവിക്കാറുണ്ടെന്നാണ് അഭയ് പരാതിപ്പെടുന്നത്.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv