
ചമ്പക്കുളം മൂലം ജലോത്സവം രാജപ്രമുഖൻ ട്രോഫി ഇക്കുറി നടുഭാഗം ചുണ്ടന്
ചമ്പക്കുളം : ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ ഇക്കുറി രാജപ്രമുഖൻ ട്രോഫി പത്മകുമാർ ക്യാപ്റ്റൻ ആയുള്ള യു.ബി.സി കൈനകരിയുടെ നടുഭാഗം ചുണ്ടൻ കരസ്ഥമാക്കി.എ ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ നവജ്യോതിയും .ഇരുട്ടുകുത്തി വിഭാഗത്തിൽ മാമൂടനും ട്രോഫി കരസ്ഥമാക്കി.സ്ത്രീകൾ തുഴഞ്ഞ തെക്കനോഡി വള്ളം കാട്ടിൽ തെക്കേതിൽ മത്സരത്തിനിടെ മുങ്ങിയ കാരണത്താൽ ഫൈനൽ മത്സരം വൈകിയാണ് തുടങ്ങിയത്. മത്സര വള്ളംകളി കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.തോമസ് കെ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഹരിത പി കുമാർ പതാക ഉയർത്തി. വിജയിച്ച വള്ളങ്ങൾക്കുള്ള ട്രോഫി കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനിച്ചു.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv