
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണി ഇടം നേടി. ബിസിസിഐ പ്രഖ്യാപിച്ച 18 അംഗ ട്വന്റി-20 ടീമിലാണ് വയനാട്ടുകാരിക്ക്സ്ഥാനം ലഭിച്ചത്.
ആദ്യമായാണ് ഓള്‍റൗണ്ടര്‍ താരമായ മിന്നു ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. വനിതാ ഐപിഎല്ലില്‍ ഡല്ഹിക്യാപിറ്റല്സിനായി കളിച്ച് താരം ചരിത്രം സൃഷ്ടിച്ചിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന റെക്കോഡാണ് മിന്നു സ്വന്തമാക്കിയത്.
ബംഗ്ലാദേശ് പര്യടനത്തില്‍ മൂന്ന് ട്വന്റി-20 മത്സരങ്ങളാണുള്ളത്. ഇതിനൊപ്പം ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍മന്‍പ്രീത് കൗറാണ് ഇരുടീമുകളുടേയും ക്യാപ്റ്റന്‍. ഈമാസം ഒമ്പതിന് മിര്‍പുരില്‍ ആദ്യ ട്വന്റി-20 മത്സരം നടക്കും.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv