
കെൽട്രോണിന്റെ അലംഭാവം; എ.ഐ ക്യാമറകളുടെ പ്രവർത്തനം താളം തെറ്റുന്നു
മലപ്പുറം : കെൽട്രോൺ തുടരുന്ന അലംഭാവം തുടക്കത്തിൽ തന്നെ എഐ ക്യാമറകളുടെ പ്രവർത്തനം താളം തെറ്റിക്കുന്നു. ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ പകുതിയെണ്ണത്തിന് പോലും നോട്ടീസ് അയക്കാനാവുന്നില്ല. ഇതോടെ കോടികളുടെ വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഒരു മാസത്തിനിടെ പത്തൊമ്പത് ലക്ഷത്തിലധികം നിയമ ലംഘനങ്ങൾ ക്യാമറയിൽ പെട്ടിട്ടും ഏഴ് ലക്ഷത്തോളം നിയമ ലംഘനങ്ങൾ മാത്രമാണ് കെൽട്രോൺ ജീവനക്കാർ പരിശോധിച്ച് കഴിഞ്ഞത്. ഇതിൽ രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾക്ക് മാത്രമാണ് നോട്ടീസ് അയച്ചത്. കൺട്രോൾ റൂമുകളിൽ ആവശ്യത്തിന് ജീവനക്കാരെ കെൽട്രോൺ നിയോഗിക്കാത്തതാണ് കാരണം. ജീവനക്കാരുടെ എണ്ണം കൂട്ടണമെന്ന ഗതാഗത വകുപ്പ് നിർദേശവും നടപ്പാക്കിയില്ല. അതിനിടെ ക്യാമറകളുടെ ഒരു മാസത്തെ പ്രവർത്തനം വിലയിരുത്താൻ ഇന്ന് ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv