
മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണി.
കോട്ടയം : മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ ജൂലൈ അഞ്ചാം തീയതി നിയോജകമണ്ഡലം തലത്തിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.പ്രതിഷേധ സംഗമങ്ങൾ ഏറ്റുമാനൂരിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ അനിൽകുമാറും പാലായിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും വൈക്കത്ത് സി. കെ ശശിധരനും .കാഞ്ഞിരപ്പള്ളിയിൽ അഡ്വക്കേറ്റ് വി. ബി ബിനുവും.കടത്തുരുത്തിയിൽ ടി. ആർ രഘുനാഥനും .പുതുപ്പള്ളിയിൽ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ രാജനും .പൂഞ്ഞാറിൽ എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യുവും ഉദ്ഘാടനം ചെയ്യും.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv