മിലൻ കുടുംബ സംഗമവും മൺസൂൺ കലാസന്ധ്യയും
മാന്നാർ: സാംസ്കാരിക-പാരിസ്ഥിതിക സംഘടനയായ മിലൻ21ഉം മിലൻ കലാ-സംസ്കൃതിയും സംയുക്തമായി സംഘടിപ്പിച്ച കുടുംബ സംഗമവും മൺസൂൺ കലാ സന്ധ്യയും മാന്നാർ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്നു. പ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ എൻ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. മിലൻ21ചെയർമാൻ പി.എ.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മിലൻ കലാ-സംസ്കൃതി പ്രസിഡന്റ് പീതാംബരൻ പി.കെ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി സുരേഷ് ചേക്കോട്ട്, ഫോക് ലോർ സ്റ്റേറ്റ് കൗൺസിലർ അഡ്വ.പ്രദീപ് പാണ്ടനാട്,
ഡോ.റജികുമാർ, എം.എ. ഷുക്കൂർ, റ്റി.എസ്. ഷെഫീഖ്, രാജേന്ദ്രപ്രസാദ് അമൃത, ഗോപി ബുധനൂർ, മധുപുഴയോരം, ഡോ. ജയലക്ഷ്മി, പി.എ.എ ജബ്ബാർ, പി.ബി സലാം, പ്രഭാകരൻ തൃപ്പെരുംതുറ എന്നിവർ സംസാരിച്ചു. സാഹിത്യകാരി ശോഭനാ രാജേന്ദ്രന്റെ ‘നിളയെ പുൽകിയപൂങ്കാറ്റ് ‘എന്ന നോവൽ പരിചയപ്പെടുത്തുകയും നോവലിസ്റ്റിനെ ആദരിക്കുകയും ചെയ്തു. താജ് പത്തനംതിട്ടയുടെ മിമിക്സ് ഷോ, കവി സദസ്സ്, ഗാനസന്ധ്യ എന്നിവയും നടന്നു.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv