
ന്യൂഡൽഹി: ഏക സിവിൽ കോഡ് വിഷയത്തിൽ കേരളത്തിലെ മുസ്ലിം സംഘടനകളുമായി എ.ഐ സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ച നടത്തി.കോൺഗ്രസ് ഒപ്പം ഉണ്ടാകുമെന്ന് മുസ്ലിം സംഘടനകൾക്ക് ഉറപ്പ് നൽകി. 2018 – ലെ ദേശീയ നിയമ കമ്മീഷൻ റിപ്പോർട്ടിന് അനുകൂലമായ നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കും ഇതിൽ നിന്നും പിന്നോട്ടില്ലെന്നും താരിഖ് അൻവർ മുസ്ലിം സംഘടന നേതാക്കളെ അറിയിച്ചു. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് മൗനം തുടരുന്നുവെന്ന എന്ന ആക്ഷേപം സി.പി.ഐ (എം) അടക്കം ഉയർത്തുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നീക്കം.ഫോണിലൂടെയാണ് കേരളത്തിലെ മുസ്ലിം സംഘടന നേതാക്കളുമായി അൻവർ ചർച്ച നടത്തിയത്. ഏക സിവിൽ കോഡ് രാജ്യത്ത് വേണ്ട എന്ന കാര്യം 2018 -ലെ ദേശീയ നിയമ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് താരിഖ് അൻവർ ചൂണ്ടിക്കാട്ടി.ഈ നിലപാട് തന്നെയാണ് കോൺഗ്രസിനുള്ളതൊന്നും അതിൽ മുസ്ലിം സംഘടനകൾക്കൊപ്പം നിലകൊള്ളും എന്നും അദ്ദേഹം വ്യക്തമാക്കി.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv