
കാലവർഷം ശക്തിപ്രാപിച്ചു.കുട്ടനാട് . അപ്പർകുട്ടനാടൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ- കാറ്റിലും മഴയിലും വ്യാപക നാശം.
ചെങ്ങന്നൂർ :
കാലവർഷം ശക്തി പ്രാപിച്ച തോടുകൂടി കുട്ടനാട് – അപ്പർകുട്ടനാടൻ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ .ഇന്നലെ പെയ്ത മഴയിലും കാറ്റിലും വീയപുരത്ത് അഞ്ചു വീടുകൾ തകർന്നു . മാന്നാർ – ചെന്നിത്തല മേഖലകളിൽ വ്യാപക നാശങ്ങൾ ഉണ്ടായി. ചെങ്ങന്നൂർ – മാന്നാർ റോഡിൽ മുട്ടേൽ പലത്തിന്റെ കിഴക്കുവശത്ത് മരം റോഡിലേക്ക് വീണു ഗതാഗത തടസമുണ്ടായതിനെ തുടർന്ന് ചെങ്ങന്നൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന ശിഖരങ്ങൾ മുറിച്ചു മാറ്റി. പാവുക്കരയിൽ വയരപ്പുറത്ത് മോഹനന്റെ വീടിനു മുകളിലേക്ക് കവുങ്ങ് വീണ് വീടിൻെറ മേൽക്കൂര തകർന്നു .തിരുവൻ വണ്ടുരിൽ . മൂന്നു വീടുകൾ ഭാഗികമായി തകർന്നു .ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ചൊവ്വ) അവധിയെന്ന് ജില്ലാ കലക്ടർ അറിയിച്ചു.