
പന്തളം ഃ മങ്ങാരം ഗ്രാമീണ വായന ശാലയുടെ ആഭിമുഖ്യത്തിൽ കെ.ദാമോദരൻ അനുസ്മരണം നടത്തി .അനുസ്മരണ സമ്മേളനം സാഹിത്യകാരൻ വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു .വായന ശാല പ്രസിഡണ്ട് ഡോഃ ടി.വി.മുരളീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു .കവി സുരേഷ് കലാലയ കെ.ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി .ലെെബ്രറി കൗൺസിൽ നേതൃസമിതി പന്തളം മേഖല കൺവീനർ കെ.ഡി.ശശീധരൻ ,വായന ശാല വെെസ് പ്രസിഡണ്ട് കെ.എച്ച് .ഷിജു ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗ്ഗീസ് മാത്യൂ ,വായന ശാല ബാലവേദി പ്രസിഡണ്ട് കെ.ഷിഹാദ് ഷിജു ,എസ്.എം സുലെെമാൻ എന്നീവർ സംസാരിച്ചു .