
മാന്നാർ :മാന്നാറിൽ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച അറുപതു കാരനെ മാന്നാർ പോലിസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് മൂലയിൽ വീട്ടിൽ അബ്ദുൽ സത്താർ (61) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വിദ്യാർത്ഥിനിയുടെ പിതാവിന്റെ കടയിൽ വെച്ചാണ് സംഭവം. പിതാവ് മകളെ കട ഏൽപ്പിച്ചിട്ട് വീട്ടിലേക്ക് പോയ സമയം സാധനം വാങ്ങാനായി കടയിൽ എത്തിയ പ്രതി സാധനങ്ങൾ വാങ്ങിയതിന്റെ പണം നൽകിയ ശേഷം ബാക്കി തുക എടുക്കുന്നതിനായി മേശയുടെ ഭാഗത്തേക്ക് തിരിഞ്ഞ വിദ്യാർത്ഥിനിയെ കടക്കുള്ളിൽ കയറി കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബഹളം വെച്ചു എങ്കിലും ഈ സമയം അടുത്ത് ആരും ഉണ്ടായിരുന്നില്ല. പിന്നീട് പെൺകുട്ടി വീട്ടിലേക്ക് ഫോണിലൂടെ വിവരം അറിയിച്ചു തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും എത്തി. ഈ സമയം പ്രതി സ്ഥലത്തു നിന്ന് പോയിരുന്നു. തുടർന്ന് വിദ്യാർത്ഥിനി മാന്നാർ പോലിസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്നാണ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.