
പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്. പമ്പ- അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു. പമ്പാ നദിയിലെ അരയാഞ്ഞിലിമൺ , മുക്കം കോസ് വേകൾ മുങ്ങി. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ദേശീയ ദുരന്തനിവാരണസേന തിരുവല്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.