
സ്കൂൾ പാചക തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണോ .
കൊല്ലം : സംസ്ഥാനത്തെ യു.പി, എൽ.പി, പ്രീ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്ന 13400 പാചക തൊഴിലാളികൾ ഇന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ ജോലി ചെയ്യുന്നു. ഇത് സർക്കാരിൻെറ കണക്കാണ്.40 വർഷങ്ങൾക്കു മുമ്പ് വെറും അഞ്ച് രൂപ ദിവസവേതനത്തിനാണ് ഇവരിൽ പലരും ജോലിയിൽ പ്രവേശിച്ചത്.40 വർഷക്കാലമായി ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നതെങ്കിലും സ്ഥിരമായ ഒരു ശമ്പള നിരക്ക് ഇതുവരെയും സർക്കാർ ഇവർക്ക് നിശ്ചയിച്ചു നൽകിയിട്ടില്ല. ഇവരുടെ ജീവിതം ഇന്ന് വളരെ ദുരിതത്തിലാണ് .സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ മരണം ഉൾപ്പെടെ അടിയന്തരാധി കാര്യങ്ങളിൽ പോലും . ഇവർക്ക് അവധിയിൽ പ്രവേശിക്കാൻ പറ്റില്ല. നീണ്ടനാളത്തെ അലമുറകൾക്കൊടുവിൽ ഇപ്പോൾ ദിവസവേദനം 600 രൂപയാണ്. 500 കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ ഇത്രയും കുട്ടികൾക്ക് പാചകം ചെയ്യേണ്ടത് ഒരു തൊഴിലാളിയാണ്.ഇത് 250 ആക്കി നിജപ്പെടുത്തി 500 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ രണ്ട് പാചക തൊഴിലാളികളെ നിയമിക്കണമെന്ന് പലപ്രാവശ്യവും ബന്ധപ്പെട്ട അധികാരികളുടെ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടതാണ്. ദിവസം 600 രൂപ എന്ന വേദനം ഇപ്പോൾ അവർക്ക് കൃത്യമായി ലഭിക്കുന്നതുമില്ല. കോവിഡ് കഴിഞ്ഞതിനുശേഷം ദിവസവേതനം കൃത്യമായി ലഭിക്കുന്നുമില്ല. കഴിഞ്ഞ മാർച്ച് മാസത്തിൽ ചെയ്ത ജോലിയുടെ വേതനം ഇതുവരെ ലഭിച്ചിട്ടില്ല. തൊഴിലാളികൾ സമരം ചെയ്യുന്ന സമയങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ നിങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കാം എന്ന് മാത്രം പറഞ്ഞ് സമാധാനപ്പെടുത്തി മടക്കി അയയ്ക്കും. പിന്നീട് അത് ജല രേഖകൾ മാത്രം. 2004 മുതലുള്ള വേദനങ്ങൾ ഇവർക്ക് ഇനിയും ലഭിച്ചിട്ടില്ല. .പല നിവേദനങ്ങൾ നൽകിയിട്ടും ഒരു ഫലവും ഇതുവരെയും ഉണ്ടായിട്ടില്ല. കഴിഞ്ഞ സർക്കാരിൻെറ കാലത്തെ വകുപ്പ് മന്ത്രി 250 കുട്ടികൾക്ക് ഒരു പാചകക്കാരി എന്ന നിലയിൽ കാര്യങ്ങൾ കൊണ്ടുവരാം എന്ന് ഉറപ്പു നൽകിയിരുന്നതാണ് സംഘടനാ നേതാക്കൾക്ക് . വിദ്യാഭ്യാസം തൊഴിൽ മന്ത്രിയുടെ വീട്ടുപടിക്കൽ തൊഴിലാളികൾ സമരങ്ങൾ നടത്തിയിരുന്നു. കേന്ദ്രസർക്കാരിൽ നിന്നും വേണ്ടത്ര ഫണ്ട് ലഭിക്കാത്ത കാരണത്താലാണ് സ്കൂൾ പാചക തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണുവാൻ കഴിയാത്തതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളി സംഘടന നേതാക്കൾ കൊല്ലം പാർലമെൻറ് അംഗം എം. കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് നിവേദനവും സമർപ്പിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഇവർ നിവേദനം സമർപ്പിച്ചതായി തൊഴിലാളി സംഘടന നേതാക്കൾ പറഞ്ഞു. ഒരു തൊഴിലാളി രോഗം വന്ന് മരിച്ചാൽ പോലും ഒരു ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കില്ല. ഈ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ ഇന്ന് വളരെ ദുരിതത്തിലും ദുഃഖത്തിലും ആണ് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി ഒട്ടനവധി സമരങ്ങൾ നടത്തിയെന്ന് സ്കൂൾ പാചക തൊഴിലാളി സംഘടന എച്ച്.എം.എസ് ഭാരവാഹികൾ പറയുന്നു. നാളെ സംസ്ഥാനത്ത് ഉപവാസ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് അവർ പറഞ്ഞു.