ആണ്ടുനേർച്ചയും സ്വലാത്ത് വാർഷികവും സമാപിച്ചു
മാന്നാർ: പുത്തൻപള്ളി ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹസ്രത്ത് വലിയുള്ളാഹി (തങ്ങളുപ്പാപ്പ)യുടെ 60-ാമത് ആണ്ടുനേർച്ചയും സ്വലാത്ത് വാർഷികവും ദുആ സമ്മേളനത്തോടെ സമാപിച്ചു. സമാപന ദിവസമായ ഞായറാഴ്ച വൈകിട്ട് നടന്ന സ്വലാത്ത് വാർഷികത്തിനും ദുആ സമ്മേളനത്തിനും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി, അസി.ഇമാം ഷഹീർ ബാഖവി എന്നിവർ നേതൃത്വം നൽകി. തുടർന്ന് അന്നദാനം നടന്നു.