
ആലപ്പുഴ: എസ്.എസ്.എല്‍.സി/തത്തുല്യപരീക്ഷയിലോ അതിനു മുകളിലുള്ള വിവിധ കോഴ്സുകളിലോ 50 ശതമാനമോ അതിലധികമോ മാര്‍ക്ക് ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്‍സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ മറ്റ് രേഖകളോടൊപ്പം സെപ്റ്റംബര്‍ 14 നകം ജില്ല സൈനിക ഓഫീസില്‍ നല്‍കണം. കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നുള്ള എഡ്യൂക്കേഷന്‍ ഗ്രാന്റിന് അപേക്ഷ സമര്‍പ്പിച്ചവര്‍ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2245673
കര്‍ഷകര്‍ക്ക് പുരസ്കാരത്തിന് അപേക്ഷിക്കാം
ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൃഷിഭവന് നല്കുന്ന പുരസ്കാരമായ വി.വി. രാഘവന് മെമ്മോറിയല്‍ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മുന്‍ കൃഷി മന്ത്രി വി.വി. രാഘവന്റെ സ്മരണാര്‍ത്ഥമാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്കാരം.
മികച്ച കൃഷിഭവനുള്ള അവാര്‍ഡിനൊപ്പം മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനം, ഉത്പാദന മേഖല, സേവന മേഖല, മൂല്യ വര്‍ദ്ധിത മേഖല എന്നിവിടങ്ങളിലെ മികച്ച കൃഷിക്കൂട്ടങ്ങള്‍ക്കും മികച്ച പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘ (പി.എ.സി.എസ്.) ത്തിനും പുരസ്കാരമുണ്ട്.
കൃഷിയിടത്തിന്റെ ഫോട്ടോ, കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച സി.ഡി., മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഉള്‍പ്പെടെ ജൂലൈ ഏഴിനകം അടുത്തുള്ള കൃഷിഭവന് മുഖാന്തരം അപേക്ഷ നല്‍കണം. അപേക്ഷാ ഫോറവും വിശദവിവരത്തിനും വെബ്സൈറ്റ്: www.karshikakeralam.gov.in
വിവിധ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: സാമൂഹ്യനീതി വകുപ്പ് ജില്ല പ്രൊബേഷന്‍ ഓഫീസ് മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മിത്രം, ജീവനം, മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം, തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം, തടവുകാരുടെ പെണ്മക്കള്ക്ക് വിവാഹ ധനസഹായം തുടങ്ങിയ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. www.suneethi.sjd.kerala.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ജില്ല പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2238450, 8714621974.
ആലപ്പുഴ ജില്ലയിൽ ജനകീയ മത്സ്യകൃഷി പദ്ധതി: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ വിശാല കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാ കുളങ്ങളിലെ മത്സ്യകൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം ബയോഫ്ളോക്, കൂട് മത്സ്യകൃഷി, ഞണ്ട് കൃഷി, കുളങ്ങളിലെ പൂമീന്‍ കൃഷി, കുളങ്ങളിലെ കരിമീന്‍ കൃഷി, കുളങ്ങളിലെ ചെമ്മീന്‍ കൃഷി, ഒരു നെല്ലും ഒരു ചെമ്മീനും പദ്ധതി എന്നിവയാണ് ഘടക പദ്ധതികള്‍.
എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 12-ന് വൈകുന്നേരം നാലു വരെ സമര്‍പ്പിക്കാം. ഫോണ്‍: 0477 2252814, 047 72251103
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv