
തിരുവനന്തപുരം – സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്തു യെലോ അലർട്ട് ഉണ്ട്. മഴ കനത്ത് ജലനിരപ്പ് ഉയർന്നതോടെ കേരളത്തിൽ വിവിധ
ഡാമുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി ഡാം തുറന്നു. രണ്ട് ഷട്ടറുകൾ 15 സെന്റി മീറ്റർ വീതം ഉയർത്തി. പാംബ്ല ഡാമും ഉടൻ തുറക്കുമെന്നാണ് വിവരം.
പെരിയാർ, മുതിരപ്പുഴ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം പൊന്മുടിയിൽ വിനോദസഞ്ചാരികൾക്കി വിലക്കേർപ്പെടുത്തി.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv