
സ്വന്തം ലേഖകൻ
കുട്ടനാട് : 2018 – ലെ മഹാപ്രളയത്തിനുശേഷം ചെങ്ങന്നൂർ- കാർത്തികപ്പള്ളി- കുട്ടനാട് താലൂക്കിലെ ജനങ്ങൾ ഓരോ മഴക്കാലം ആകുമ്പോഴും ഭയാശങ്കയിലാണ്.മഹാപ്രളയം അത്രമാത്രം ഈ മൂന്ന് താലൂക്കുകളിലെ ജനങ്ങളെ ഭയാശങ്കയിലും ദുരിതത്തിലുമാക്കി.പത്തനംതിട്ട- ആലപ്പുഴ ജില്ലകളിൽ ഏറ്റവും അധികം പ്രളയക്കെടുതി നേരിടുന്ന മേഖലകളാണ് ഈ താലൂക്കുകൾ .2018 – ലെ മഹാപ്രളയം അത്രമാത്രം ഈ താലൂക്കുകളെ ബാധിച്ചു. വീടും വീട്ടുപകരണങ്ങളും വളർത്തു മൃഗങ്ങളും കൃഷിയും സർവ്വതും നശിച്ചു.ജനങ്ങൾ ജീവനുവേണ്ടി പാലായനം ചെയ്തു. ആ പ്രളയക്കെടുതിക്ക് ശേഷം .കുട്ടനാട്- അപ്പർകുട്ടനാടൻ മേഖലയിലെ ജനങ്ങൾ ഓരോ മഴക്കാലത്തെയും ഭയാശങ്കയോടെയാണ് കാണുന്നത്. പമ്പാനദിയും അച്ചൻകോവിൽ ആറും കരകവിഞ്ഞൊഴുകിയാൽ കുട്ടനാടും അപ്പർ കുട്ടനാടും മുങ്ങും. ഭൂരിഭാഗം ഭൂപ്രദേശവും പാടങ്ങളാണ്. മഴക്കാലമായി കഴിഞ്ഞാൽ ആറുമാസക്കാലം ജനങ്ങൾക്ക് ദുരിതകാലമാണ്. ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കുട്ടനാട്ടുകാരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്.മഴ കടുത്ത തോടുകൂടി പമ്പ അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നു. ശക്തമായ കാറ്റിലും മഴയിലും കുട്ടനാട് അപ്പർകുട്ടനാടൻ മേഖലകളുടെ പല ഭാഗങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv