
ഇടുക്കി ജില്ലാ വാർത്തകൾ
ഇടുക്കി: മുൻ വര്‍ഷങ്ങളെ അപേക്ഷിച്ചു ജില്ലയിലെ അണക്കെട്ടുകളില്‍ വെള്ളം തീരെ കുറവായതിനാല്‍ മഴ ശക്തമായി തുടര്‍ന്നാലും ഡാമുകളുടെ കാര്യത്തില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍. ഇടുക്കി ഡാമിലെ ജലനിരപ്പ് ഒരു ദിവസം കൊണ്ട് ഒരടിയിലേറെ ഉയര്‍ന്ന് 2,307.84 അടിയായി. സംഭരണശേഷിയുടെ 15 ശതമാനം ജലം മാത്രമാണുള്ളത്. തിങ്കളാഴ്ച 2306.60 അടിയായിരുന്നു. 2,403 അടിയാണ് ഡാമിലെ പരമാവധി സംഭരണശേഷി. ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 62.6 മില്ലി മീറ്റര്‍ മഴ ലഭിച്ചു. 20.266 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിക്കാനാവശ്യമായ ജലമാണ് ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തിയത്. അടുത്ത നാളിലെ ഏറ്റവും ഉയര്‍ന്ന നീരൊഴുക്കാണിത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 114.95 അടിയായി. 142 അടിയാണ് പരമാവധി സംഭരണശേഷി.
കാലവര്‍ഷം ശക്തിപ്പെട്ടതു കണക്കിലെടുത്തു ഇടുക്കി കളക്ടറേറ്റിലും താലൂക്കുകളിലും കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ഫോൺ നമ്പരുകള്‍: കളക്ടറേറ്റ്- 9383463036, 04862 233111, 233130, ഉടുമ്പചോല- 04868 232050, ദേവികുളം- 04865 264231, പീരുമേട്-04869 232077, തൊടുപുഴ- 04862 222503, ഇടുക്കി-04862 235361.