
പാലക്കാട് ജില്ലാ വാർത്തകൾ
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ഒറ്റപ്പാലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 2.6 കിലോ ഗ്രാം കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശിയായ Arvind Kerketta (48) ,Kon Begi Dem Toli , VTC, Konbegi, Simdega D.T, Jharkhand State എന്നയാൾ പിടിയിൽ. അതിഥി തൊഴിലാളിയായ പ്രതി ഉത്തരേന്ത്യയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലെ ജോലി സ്ഥലത്ത് വില്പന നടത്തുവാൻ എത്തിച്ചതാണ്.
ലഹരികടത്തുമായോ ലഹരി ഉപയോഗവുമായോ എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ ഉടൻ യോദ്ധാവ് പദ്ധതിയുടെ WhatsApp നമ്പർ ആയ 99959 66666ൽ സന്ദേശം അയക്കുക.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം ഒറ്റപ്പാലം എ.എസ്.പി. Yogesh Mandhiya IPS, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, ഷൊർണൂർ ഡി.വൈ.എസ്.പി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ പ്രവീണിൻ്റെ നേതൃത്വത്തിലുള്ള ഒറ്റപ്പാലം പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടികൂടിയത്.
#keralapolice #keralapoliceofficial #palakkadpoliceofficial #palakkadpolice #palakkad #
#districtpolicepalakkad #saynotodrugabuseandtrafficking #Ottapalam #SayNoToDrug #Ottapalam police #PoliceAction