
രാഷ്ട്രീയകാര്യ ലേഖകൻ
കൊച്ചി : സംസ്ഥാന യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് കോൺഗ്രസിലെ മൂന്ന് ഗ്രൂപ്പുകളാണ്.എ. ഐ ഗ്രൂപ്പുകൾക്ക് പുറമേ കെ, സി വേണുഗോപാലിന്റെ ഒരു ഗ്രൂപ്പ് കൂടി ഇപ്പോൾ കോൺഗ്രസിൽ പിറവിയെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെങ്കിൽ ഒരാൾ 50 രൂപ മുടക്കി ആദ്യം അംഗത്വം എടുക്കണം അത് വളരെ പ്രയാസമുള്ള കാര്യമാണ് അതുകൊണ്ട് മത്സരിക്കുന്നയാൾ സ്വന്തം കീശയെന്ന് പൈസ എടുത്ത് അംഗത്വം എടുപ്പിക്കുകയാണ് ഇപ്പോൾ ചുരുക്കം പറഞ്ഞാൽ ഒരാൾക്ക് യൂത്ത് കോൺഗ്രസ് ഭാരവാഹി ആകണമെങ്കിൽ കീശ കീറും. വിദ്യാർത്ഥി രാഷ്ട്രീയത്തിലും മറ്റും വളരെ ത്യാഗപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള പ്രവർത്തകർക്കിടയിൽ ഇത് അമർഷത്തിന് കാരണമായിട്ടുണ്ട്.സ്വന്തം കീശയിൽ നിന്നും കാശെടുത്ത് ഓരോ പഞ്ചായത്തിന്റെയും മുഴുവൻ വാർഡുകളിൽ പുതിയ അംഗത്വം എടുപ്പിക്കുക എന്നുള്ളത് വളരെയേറെ സാമ്പത്തിക ചെലവ് വരുന്ന ഒരു കാര്യമാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവർത്തകർക്കിടയിൽ ഇത് നിരാശ ഉണ്ടാക്കിയിട്ടുണ്ട്. ഒരാൾക്ക് ഡി.സി.സി അധ്യക്ഷനാണമെങ്കിൽ കുറഞ്ഞത് അഞ്ചു ലക്ഷം രൂപമെങ്കിലും ചെലവാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.യൂത്ത് കോൺഗ്രസിന്റെ മണ്ഡലം അധ്യക്ഷൻ ആകാൻ മത്സരിക്കുന്ന ഒരാൾക്ക് ഏകദേശം 30,000 രൂപ വരെയാണ് ചെലവ് . അധികാരസ്ഥാനത്ത് എത്തുന്നതിന് വേണ്ടി വ്യക്തിബന്ധങ്ങളുടെ പേരിൽ മറ്റ് രാഷ്ട്രീയ പാർട്ടി അനുഭാവികളെ പോലും മെമ്പർഷിപ്പ് നൽകി വോട്ട് ചെയ്യിപ്പിക്കുന്നതായി ആരോപണമുണ്ട്.
വിത്ത് ഐ.വൈ.സി മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് തെരഞ്ഞെടുപ്പ് മെമ്പർഷിപ്പ് എടുക്കലും വോട്ടിങും . ഒരുമിച്ചായതിനാൽ കുടുതൽ പേരെ ചേർത്ത് വൊട്ട് സ്വന്തമാക്കാനുള്ള മത്സര ഓട്ടത്തിലാണ് പ്രവർത്തകർ .സാമൂഹ്യ മാധ്യമങ്ങളിലുടെയും പ്രചാരണം ശക്തമാക്കാനാണ് ഇനിയുള്ള ശ്രമങ്ങൾ .അംഗത്വ വിതരണം ഈ 28 വരെ നടക്കും. 18 മുതൽ 35 വയസ് വരെയുള്ളവർക്കാണ് അംഗത്വം ആപ്പിലൂടെ അംഗത്വം എടുക്കുന്നവരുടെ ഫോട്ടോയും ഞാൻ യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്നു എന്നു പറയുന്ന വീഡിയോയും ആപ് ലോഡ് ചെയ്യണം.മൂന്ന് ഗ്രൂപ്പിലെയും അനുഭാവികളായ പ്രവർത്തകരാണ് മത്സര രംഗത്തുള്ളത്.
തെരഞ്ഞെടുപ്പിന് മുമ്പ് നേതാക്കന്മാരുടെ നേതൃത്വത്തിൽ രഹസ്യ ഗ്രൂപ്പ് യോഗങ്ങൾ നടന്നിരുന്നു.കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിന് ഒരു അറുതിയും ഇല്ലെന്നാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615,9947711717,9447966702
നേർ മലയാളം ടീവിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FptoXpDwqiZ7iBJK9CLNBv