
മുട്ടാർ റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം നടത്തി:-
പന്തളം: മുട്ടാർ റസിഡൻസ് അസോസിയേഷൻ ദേശീയ പതാക ഉയർത്തലും സ്വാതന്ത്യദിനാഘോഷവും നടത്തി . അസോസിയേഷനിലെ മുതിർന്ന പൗരന്മാർ ആണ് ദേശീയ പതാക ഉയർത്തിയത് . ചടങ്ങിൽ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു . അസോസിയേഷൻ സെക്രട്ടറി വൈ . റഹിo റാവുത്തർ സ്വാഗതം ആശംസിച്ചു . കൗൺസിലർ രത്നമണി സുരേന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി., അസോസിയേഷൻവൈസ് പ്രസിഡൻറ് ഇ .എസ്. നുജുമുദ്ധീൻ , ട്രഷറർ തോമസ് കുഞ്ഞു കുട്ടി , കെ .ജെ . ജനാർദ്ദനൻ, മുഹമ്മദ് ഷാ , മുജീബുദ്ധീൻ , ഐ കെ. നാസർ, ജോസ് ഡാനിയൽ , ഗീവർഗീസ് , പ്രൊഫസർ അബ്ദുറഹ്മാൻ , അബ്ദുൽസലാം റാവുത്തർ , അഹമ്മദ് കബീർ , അബ്ദുൽസലാം , സജിന സക്കീർ , ഹസീന റഹ്മത്ത് , ജോസ് പി .കെ . , അബ്ദുറഹീം , സക്കീർ ജി ഹുസൈൻ തുടങ്ങിയവർ സ്വാതന്ത്ര്യദിന അനുസ്മരണ പ്രഭാഷണം നടത്തി. മധുരപലഹാര വിതരണവും നടന്നു.