
കൊല്ലം കുണ്ടറ ഫാസ് 25-ാം വാർഷിക ആഘോഷങ്ങൾ നടത്തി.
കൊല്ലം കുണ്ടറ ഫൈൻ ആർട്സ് സോസൈറ്റിയുടെ 25-ാം വാർഷികം 11 – 8 – 2023 മുതൽ 15 – 8 – 2023 വരെ ഫാസിന്റെ ഹാളിൽ നടന്നു. വിവിധ പരിപാടികളായ കവിയരങ്ങ്, ചിത്രരചന മൽസരവും, പ്രദർശനവും, കലാമൽസരങ്ങൾ, കുടുംബ സംഘമം, സൗജന്യ നേത്ര ചികിൽസാ ക്യാമ്പ് , വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും പൊതുസമ്മേളനവും കൊല്ലം സ്വരശ്രീ വോയിസ് നയിക്കുന്ന ഗാനമേളയോടെ സമാപിച്ചു. പൊതുസമ്മേളനത്തിൽ ശ്രീമതി വിദ്യാശങ്കറിന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച സമാപനയോഗത്തിന് ഫാസിന്റെ പ്രസിഡന്റ് ശ്രീ കുണ്ടറ ജോണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ പി എം എ റഹ് മാൻ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി ശ്രീ സജി ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് ഭാനം ബഹുമാനപ്പെട്ട എം പി ശ്രീ എൻ കെ പ്രേമചന്ദ്രനും ആദരിക്കൽ ചടങ്ങ് ബഹുമാനപ്പെട്ട കുണ്ടറ എം എൽ എ ശ്രീ പി സി വിഷ്ണു നാഥും നിർവ്വഹിച്ചു. ശ്രീ ഇടവട്ടം കൃഷ്ണ പിള്ള കൃതഞ്ജതയും പറഞ്ഞ് യോഗം അവസാനിപ്പിച്ചു.