
കോതമംഗലം : ചിങ്ങപുലരിയിൽ കർഷകദിനം വിപുലമായ പരിപാടികളോടെ കീരംപാറയിൽ ആഘോഷിച്ചു.കീരംപാറ ഗ്രാമ പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീരംപാറ സർവ്വീസ് സഹകരണ ബാങ്ക് , സ്വാശ്രയ കാർഷിക വിപണി പുന്നേക്കാട്, തട്ടേക്കാട് അഗ്രോ കമ്പനി, വിവിധ ക്ഷീര സംഘങ്ങൾ, മർച്ചന്റ് അസോസിയേഷൻ, വിവിധ കർഷക സമിതികൾ, കാർഷിക വികസന സമിതി, കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ എന്നിവയുടെയെല്ലാം സഹകരണത്തോടെ സംഘടിപ്പിച്ച കർഷക ദിനം പുന്നേക്കാട് ശ്രീഭദ്ര അന്നദാന ഓഡിറ്റോറിയത്തിൽ വച്ച് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ പുരസ്കാരങ്ങളും പൊന്നാടയും നൽകി ആദരിച്ചു. യോഗത്തിൽ ജില്ല പഞ്ചായത്ത് ജനപ്രതിനിധികളായ കെ കെ ദാനി, റഷീദ സലിം, റാണി കുട്ടി ജോർജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ,ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ് , ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ,വിവിധ സംഘടന,സമിതി, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രതിനിധികൾ സംസാരിച്ചു .കൃഷി ഡെപ്യൂട്ടി ഡയറക് ടർ വി പി സിന്ധു പദ്ധതി വിശദികരണം നടത്തി
.കർഷകദിനാഘോഷത്തോടനുബന്ധിച്ച് കർഷക ഘോഷയാത്ര, കാർഷിക സെമിനാർ, കാർഷിക ക്വിസ് മത്സരം, വിവിധ കലാപരിപാടികൾ, കാർഷിക മാജിക്ക് ഷോ, കാർഷിക വിള മത്സരം, വിവിധ പ്രദർശനം, വിപണനം എന്നിവ സംഘടിപ്പിച്ചു. ക്യഷി ഓഫീസർ ബോസ് മത്തായി സ്വാഗതവും കൃഷി അസിസ്റ്റന്റ് വിജയകുമാർ പി റ്റി നന്ദിയും പറഞ്ഞു.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615 , 9947711717, 9447966702