
പന്തളം ഃ കർഷകദിനത്തിൽ കേരള കർഷക സംഘം മുടിയൂർക്കോണം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച കർഷകരായ കെ.ഹരിലാൽ (നെൽ കൃഷി)കെ.രാഘവൻ(നെൽകൃഷി) വി.ഡി.വർഗ്ഗീസ് (ക്ഷീര കർഷകൻ ) എന്നീവരെ ആദരിച്ചു .കർഷക സംഘം മുടിയൂർക്കോണം മേഖല കമ്മിറ്റി പ്രസിഡണ്ട് വി.എൻ.മംഗളാനന്ദൻെറ് അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എച്ച് .അൻസാരി ഉദ്ഘാടനം ചെയ്തു .കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി പ്രസിഡണ്ട് മനോജ് കുമാർ മുണ്ടയ്ക്കൽ കർഷകരെ ആദരിച്ചു .കർഷക സംഘം മുടിയൂർക്കോണം മേഖല സെക്രട്ടറി എം.ജി.വിജയകുമാർ,മേഖല ട്രഷറർ കെ.എച്ച് .ഷിജു ,കെ.ഡി.,വിശ്വംഭരൻ ,പി.ആർ.സാംബശിവൻ എന്നീവർ സംസാരിച്ചു .