
കേരളത്തിലെ 13,000 ത്തോളം വരുന്ന സ്കൂൾ പാചക തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ കഴിഞ്ഞ ജൂൺ ജൂലൈ മാസത്തെ ശമ്പളം പോലും തൊഴിലാളികൾക്ക് ഇതുവരെയും ലഭിച്ചില്ല.ഓണത്തിന് ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴും പല ഒഴിവുകൾ പറഞ്ഞ് ബന്ധപ്പെട്ടവർ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് കേരള പാചക തൊഴിലാളി സംഘടന ഭാരവാഹികൾ ആരോപിക്കുന്നു.ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ അവസ്ഥ ഇന്ന് വളരെ ദുരിത പൂർണ്ണമാണ്.500 കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ ഒരു തൊഴിലാളി മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന നയം നടപ്പിലാക്കുവാൻ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടപടികൾ എടുത്തതാണ് എന്നാൽ പിന്നീട് വന്ന സർക്കാർ ഈ കാര്യത്തിൽ ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഈ ആവശ്യം ഒരു മാസങ്ങൾക്ക് മുമ്പ് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് യൂണിയൻ ഭാരവാഹികൾ .ഇത് ഭായ് ബന്ധപ്പെട്ട നിവേദനം മന്ത്രിക്ക് സമർപ്പിച്ചിരുന്നു.എന്നാൽ ഒരു തീരുമാനവും ഇതുവരെയും ഉണ്ടായില്ല. ജൂൺ ജൂലൈ മാസത്തെ ശമ്പള കുടിശ്ശിയുടെ അടിയന്തരമായി തൊഴിലാളികൾക്ക് നൽകണമെന്ന് സ്കൂൾ പാചക തൊഴിലാളി സംഘടന സംസ്ഥാന പ്രസിഡണ്ട് ശകുന്തള ആവശ്യപ്പെട്ടു.