
പല്ലാരിമംഗലം:
വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ ഫയര്‍ സര്‍വീസ് മെഡല്‍ നേടിയ സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ പി എം റഷീദിന് നാടിന്റെ ആദരം. സിപിഐ എം കുടമുണ്ട ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നല്കിയ ഉപഹാരം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍, മടിയൂര്‍ യുവധാര ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് കെ എ യൂസുഫ്, പഴമ്പിള്ളി കുടുംബ യോഗത്തിന്റെ ഉപഹാരം പി എം സെയ്തുമുഹമ്മദ് എന്നിവര്‍ കൈമാറി. ചടങ്ങില്‍ സിപിഐ എം കുടമുണ്ട ബ്രാഞ്ച് സെക്രട്ടറി ടി എം നൗഷാദ്, വി പി ബഷീര്‍, യുവധാര സെക്രട്ടറി ജുനൈദ് ജബ്ബാര്‍, രക്ഷാധികാരി പി എം അനീഷ്, പി ഇ ഷാ, പി എം മൈതീന്‍കുട്ടി, ദേശാഭിമാനി ക്ലബ് പ്രസിഡന്റ് എം എസ് സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. പല്ലാരിമംഗലം കുടമുണ്ട പനേക്കുന്നേല് കുടുംബാംഗവും കേരള ഫയര്‍ സര്‍വീസ് അസോസിയേഷന് മേഖലാ സെക്രട്ടറിയുമാണ് പി എം റഷീദ്.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615 , 9947711717, 9447966702