
കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനം ആചരിച്ചു :
പന്തളം:- കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 80ആം ജന്മദിനമായ ഓഗസ്റ്റ് 20 സദ്ഭാവന ദിനമായി ആചരിച്ചു . പന്തളം ജംഗ്ഷനിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച ശേഷം യോഗം കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഡി .എൻ. ത്രീദീപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ്. ഷെരീഫ് അധ്യക്ഷനായിരുന്നു . നൗഷാദ് റാവുത്തർ , പി. എസ്. വേണു കുമാരൻ നായർ , പന്തളം വാഹിദ് , നഗരസഭ കൗൺസിലർ മാരായ പന്തളം മഹേഷ് ,സുനിതാ വേണു, രത്നമണി സുരേന്ദ്രൻ, കെ. എം . ജലീൽ , വിജയകുമാർ തോന്നല്ലൂർ, നസീർ കടക്കാട് ,പി പി ജോൺ , വൈ റഹിം റാവുത്തർ ,രാഹുൽരാജ് , റാഫി റഹീം ,അനിൽകുമാർ , അഡ്വക്കേറ്റ് റാഫി ,ശുഹൈബ് എന്നിവർ പ്രസംഗിച്ചു . ഇ. എസ്. നുജുമുദ്ദീൻ കൃതജ്ഞതയും പറഞ്ഞു.