
പന്തളം ഃ കേരള സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ പി.എച്ച് .ഡി. നേടിയ സി.പി.ഐ എം പന്തളം ഏരിയ കമ്മിറ്റി അംഗം വി.പി.രാജേശ്വരൻ നായരുടെ മകൾ പാർവ്വതി ആർ.നായരെ പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ കമ്മിറ്റി അനുമോദിച്ചു .സംഘം പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് കെെപ്പട്ടൂർ തങ്കച്ചൻ ഉപഹാരം നല്കി .ഏരിയ പ്രസിഡണ്ട് ഫിലിപ്പോസ് വർഗ്ഗീസ് പൊന്നാടയണിച്ചു .ഏരിയ സെക്രട്ടറി അനിൽ പനങ്ങാട് ,ട്രഷറർ ടി.എൻ.കൃഷ്ണപിള്ള ,സദാനന്ദി രാജപ്പൻ,ഡോഃഃ ലെജു.പി.തോമസ് ,അഡ്വഃ ബാബു സാമുവൽ,കെ.എച്ച് .ഷിജു എന്നീവർ സംസാരിച്ചു .