
ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറികളാണിവ. കോളിഫ്ലവറിന്റെയും കാബേജിന്റെയും ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം.
പലര്‍ക്കും കഴിക്കാന്‍ ഇഷ്ടമുള്ള രണ്ട് പച്ചക്കറികളാണ് കോളിഫ്ലവറും കാബേദും. ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറികളാണിവ. കോളിഫ്ലവറിന്റെയും കാബേജിന്റെയും ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം.
കോളിഫ്ലവര്‍…
വിറ്റാമിൻ ബി, സി, ഇ, കെ, കോളിൻ, ഇരുമ്പ്, കാത്സ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളാള്‍ സമ്പന്നമാണ് കോളിഫ്ലവർ. കോളിഫ്ലവറിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. ഒരു കപ്പ് കോളിഫ്ലറില്‍ മൂന്ന് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും കാര്‍ബോയും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ കോളിഫ്ലവർ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ കുടലിന്റെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കോളിഫ്ലവർ ഹൃദയാരോഗ്യത്തിനും അനുയോജ്യമായ പച്ചക്കറിയാണ്. സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിധ്യം ആണ് ഇവ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ പച്ചക്കറിയാക്കുന്നത്. കോളിഫ്ലവറില്‍ വിറ്റാമിൻ സി ഉള്ളതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. തലച്ചോറിന്റെ വികാസത്തിന് വേണ്ട പല ഘടകങ്ങളും കോളിഫ്ലവറില്‍ അടങ്ങിയിട്ടുണ്ട്. കോളിഫ്ലവർ സ്വാഭാവികമായും ഗ്ലൂട്ടണ്‍ രഹിതമാണ്. കോളിന്റെ നല്ല ഉറവിടമാണ് കോളിഫ്ലവർ. ഓർമ്മയ്ക്കും മാനസികാരോഗ്യത്തിനും ആവശ്യമായ ഒരു പോഷകമാണിവ.
കാബേജ്…
വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഇവയില്‍ ധാരാളമാണ്. വിറ്റാമിന്‍ എ, ബി2, സി, ഇ എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ കാബേജ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴിയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും.
കോളിന് അടങ്ങിയ കാബേജ് പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. പതിവായി കാബേജ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ തന്നെ, കലോറി വളരെ കുറഞ്ഞ കാബേജ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഫൈബര്‍ അടങ്ങിയ കാബേജ് കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
കോളിഫ്ലവറോ കാബേജോ?
വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഇവയില്‍ ധാരാളമാണ്. കോളിഫ്ലവറിലും കാബേജിലും വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രോഗ പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോഗ്യത്തിനും ദഹനത്തിനും വണ്ണം കുറയ്ക്കാനുമൊക്കെ സഹായിക്കും. കോളന്‍ അടങ്ങിയ ഇവ രണ്ടും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും. അതിനാല്‍ ഇവ രണ്ടും ഒരുപോലെ ആരോഗ്യകരവും പോഷകപ്രദവുമാണെന്ന് പറയാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.