
പല്ലാരിമംഗലം : കൂവള്ളൂര്‍ പടശേഖരത്തില്‍ വിത ഉദ്ഘാടനം പഞ്ചായത്തിലെ കൂവള്ളൂര്‍ പടശേഖരത്തിലെ മുണ്ടക്കപ്പാടത്ത് വിത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിര്‍വഹിച്ചു. കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന് എന്നിവയുടെ നേതൃത്വത്തില്‍ രണ്ടര ഏക്കര്‍ പാടത്താണ് കൃഷി. കൃഷി ഭവനില്‍ നിന്നും സൗജന്യമായി ലഭിച്ച ജ്യോതി ഇനം നെല്‍വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. കൂടാതെ സബ്സിഡി നിരക്കില്‍ കക്കയും ലഭ്യമാക്കിയിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ കരീം അധ്യക്ഷനായി. കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, കൃഷി ഓഫീസര്‍ ഇ എം മനോജ്, കൃഷി അസിസ്റ്റന്റ് അനിത പി കൃഷ്ണന് കുട്ടി, വാര്‍ഡ് മെമ്പര്‍ എ എ രമണന്, എ പി മുഹമ്മദ്, കെ ആര് സുഗതന്, സി എച്ച് അലിയാര്, എന്‍ പി ഷാജഹാന്, ഷൈനി ജോസ്, സി എം മുഹ്സിന്, എന്‍ കെ കോയാന് എന്നിവര്‍ സംസാരിച്ചു.
നേർമലയാളം TV യിൽ പരസ്യം ചെയ്യാം വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9446162615 , 9947711717, 9447966702