
ഇടുക്കി : കുട്ടിക്കാനം പരുന്തുംപറയില്‍ കച്ചവടക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു
പരുന്തുംപറയില്‍ വാക്കു തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പരുന്തുംപാറയില്‍ കച്ചവടം നടത്തുന്ന ഗ്രാമ്ബി സ്വദേശി യേശുദാസിനാണ് കുത്തേറ്റത്.ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുന്തുംപാറയില്‍ കച്ചവടം നടത്തുന്ന സ്റ്റാന്‍ലിയാണ് കുത്തി പരിക്കേല്‍പ്പിച്ചത്.
ഈരാറ്റുപേട്ട സ്വദേശിയായ മൊത്ത വ്യാപാരിയില്‍നിന്ന് സാധനങ്ങള്‍ എടുത്ത് വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള വാക്കു തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പോലീസ് കേസ് എടുത്തു.