
തുവ്വൂരിൽ സുജിതയുടെ കൊലപാതകത്തിൽ പ്രതി വിഷ്ണുവിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുജിതയെ വിഷ്ണു കൊലപ്പെടുത്തിയത് ബന്ധം ഒഴുവാക്കാൻ വേണ്ടിയാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ വിഷ്ണു സഹോദഹരങ്ങളോട് പറഞ്ഞത് ആഭരണങ്ങൾ കവരാൻ ആണ് കൊല നടത്തുന്നത് എന്നാണ്. കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതിരിച്ചു വിടാൻ വിഷ്ണു പല കഥകളും പ്രചരിപ്പിച്ചു. സുജിത തൃശ്ശൂരിലുള്ള യുവാവിനൊപ്പം ഒളിച്ചോടിയെന്ന് വിഷ്ണു പ്രചരിപ്പിച്ചതായി പോലീസ് പറഞ്ഞു.