
പന്തളം ഃ പുരോഗമന കലാ സാഹിത്യ സംഘം മുടിയൂർക്കോണം മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം രമേശ്വരിയമ്മ തെങ്ങമം ഉദ്ഘാടനം ചെയ്തു .സംഘം മുടിയൂർക്കോണം മേഖല കമ്മിറ്റി വെെസ് പ്രസിഡണ്ട് പി.കെ.ശാന്തപ്പൻ അദ്ധ്യക്ഷനായിരുന്നു .മേഖല സെക്രട്ടറി സദാനന്ദി രാജപ്പൻ പ്രവർത്തന റിപ്പോർട്ടും പന്തളം ഏരിയ പ്രസിഡണ്ട് ഫിലിപ്പോസ് വർഗ്ഗീസ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു .കവി വിനോദ് മുളമ്പുഴ ,പി.കെ.എസ് പത്തനംതിട്ട ജില്ലാ വെെസ് പ്രസിഡണ്ട് വി.കെ.മുരളി ,കെ.എസ് .കെ.ടി.യു പത്തനംതിട്ട ജില്ലാ വെെസ് പ്രസിഡണ്ട് രാധ രാമചന്ദ്രൻ ,പന്തളം നഗരസഭ കൗൺസിലർ എസ് .അരുൺ ,പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ ഭാരവാഹികളായ ടി.എൻ.കൃഷ്ണപിള്ള ,കെ.എച്ച് .ഷിജു ,സുധാമണി എന്നീവർ സംസാരിച്ചു .മേഖല ഭാരവാഹികളായി വിനോദ് മുളമ്പുഴ (പ്രസിഡണ്ട് ) പി.കെ.ശാന്തപ്പൻ ,സരയൂ ദേവി(വെെസ് പ്രസിഡണ്ടന്മാർ) സദാനന്ദി രാജപ്പൻ (സെക്രട്ടറി ) കെ.ലീല ,സുധാമണി( ജോയിൻ്റ് സെക്രട്ടറിമാർ) കെ.എച്ച് .ഷിജു (ട്രഷറർ ) എന്നീവരെ തിരഞെടുത്തു