
പന്തളം കുരമ്പാല സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓണാഘോഷ പരിപാടികൾ രാവിലെ 9.30 ന് സ്കൂൾ മാനേജർ റവ:ഫാദർ പി.സി.തോമസ് അവർകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ സെകട്ടറി ശ്രീ.എം.സി.ജോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ നാടൻപാട്ടു കലാകാരൻ ശ്രീ സുനിൽ വിശ്വം വിശിഷ്ടാഥിതിയായിരുന്നു. പ്രിൻസിപ്പാൾ ശ്രീ ആനന്ദ കൂട്ടൻ ഉണ്ണിത്താൻ സ്വാഗതം ആശംസിച്ചു. പി ടി എ അംഗം ശ്രീ റ്റി.കെ.രാജേഷ് ഓണാശംസകൾ നേർന്നു. ശ്രീമതി സിന്ധു.ജി.നാഥ് കൃതജ്ഞത രേഖപ്പെ പെടുത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. ശേഷം പായസവിതരണവും നടത്തി.