
തിരുവനന്തപുരം: ഓണത്തെവരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ അവധികളുടെ പെരുമഴയാണ് വരുന്ന വാരം. ഇന്ന് മുതൽ അവധി ആരംഭിച്ച് കഴിഞ്ഞെന്ന് വേണമെങ്കിൽ പറയാം.സ്കൂളുകൾക്ക് ഇന്ന് മുതൽ അവധിയാണ്. സെപ്റ്റംബർ നാലിനാകും ഓണാവധിക്ക് ശേഷം സ്കൂളുകൾ തുറക്കുക.
26, 27, 28, 29, 31 തീയതികളിൽ ബാങ്കുകൾ അവധിയാണ്. 27 മുതൽ 31 വരെ എല്ലാ സർക്കാർ ഓഫീസുകൾക്കും
അവധിയാണ്. 29, 31, സെപ്റ്റംബർ ഒന്ന് എന്നിങ്ങനെ മൂന്ന് ദിനം ബീവറേജസും പണിമുടക്കും. 29,30,31 തീയതികളിൽ റേഷൻ കടകൾക്കും അവധിയാണ് . എന്നാൽ ഓഗസ്റ്റ് 27-ഞായറാഴ്ച റേഷൻകടകൾക്ക് പ്രവൃത്തി ദിനമാണ്. ഇതിന് പകരമായിട്ടാണ് ഓഗസ്റ്റ് 30-ന് അവധി നൽകിയിരിക്കുന്നത്.