
സംസ്ഥാനത്ത് ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. “ഓപ്പറേഷൻ ട്രഷർ ഹണ്ട്” എന്ന പേരിലാണ് പരിശോധന നടക്കുന്നത്. ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് ആണ് പരിശോധന തുടങ്ങിയത്. ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിലെ അഴിമതി കണ്ടെത്തുന്നതിനാണ് പരിശോധന. 70 ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന നടക്കുന്നത്. ഉദ്യോഗസ്ഥർ മതിയായ പരിശോധന നടത്തുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന നടത്തുന്നത്.