December 7, 2023
HOME|2023|August|27|ബംഗളൂരുവിൽ മലയാളി യുവതിയെ ലിവ് ഇൻ പാർട്ണർ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റ് ചെയ്തു. ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകമുണ്ടായത്. ദേവയെ വൈഷ്ണവ് കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു ഇരുവരും. പഠന കാലം മുതൽ ഇവർ പ്രണയത്തിലായിരുന്നു. ഇരുവർക്കും ഇടയിൽ ഇന്നലെ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയൽവാസികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ബേഗൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Related Stories

RSS
Follow by Email