
രാജ്യത്ത് ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ വില കുറയുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഒരു സിലിണ്ടറിനു 200 രൂപ വരെയാണ് കുറയുക. ഗാർഹിക സിലിണ്ടർ ഉപയോഗിക്കുന്ന എല്ലാവർക്കും പ്രയോജനം കിട്ടും. ഉജ്വല സ്കീമിലുള്ളവർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക.