
പന്തളം: മുടിയൂർക്കോണം മോഡൽ റസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണനിറവ് – 2023 ആഘോഷിച്ചു.രാവിലെ 8 മണിക്ക് അത്തപ്പൂക്കളം ചാർത്തി ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കലാ കായിക മത്സരങ്ങൾ നടന്നു. പൊതുസമ്മേളനം MRA പ്രസിഡൻ്റ് Kഉദയൻ്റെ അധ്യക്ഷതയിൽ ബഹു.പന്തളം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി.സുശീലാ സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ശ്രീ. ചുനക്കര ജനാർദ്ദനൻ നായർ ഓണസന്ദേശം നൽകുകയും ബഹുമുഖ പ്രതിഭ ശ്രീ.സുനിൽ വിശ്വം ഡയറക്ടറിയുടെ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. പന്തളം നഗരസഭാ കൗൺസിലർ K.R. വിജയകുമാർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.ബാബുക്കുട്ടൻ, സുകു സുരഭി, A.Dരംഗനാഥൻ, N.വിജയൻ,K. ബിജി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സെക്രട്ടറി S.രാമകൃഷ്ണൻ സ്വാഗതവും ട്രഷറർ ജോൺ.വി.ജി. അനുസ്മരണവും ടി.കെ.രാജേഷ് കൃതജ്ഞതയും രേഖപ്പെടുത്തി. ഓണസദ്യയും കലാകായിക മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.