
പന്തളം ഃ മങ്ങാരം ഗവഃ യു.പി.സ്ക്കൂളിൽ അധ്യാപക ദിനാഘോഷവും പൂർവ്വ അധ്യാപക സംഗമവും നടത്തി .മങ്ങാരം ഗവഃ യു.പി.സ്കൂളിൽ വിവിധ കാലഘട്ടത്തിൽ സേവനം അനുഷ്ടിച്ച അധ്യാപകരുടെ സംഗമമാണ് സംഘടിപ്പിച്ചത്.അധ്യാപക ദിനാഘോഷം പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡണ്ട് എം.ബി.ബിനുകുമാർ അദ്ധ്യക്ഷനായിരുന്നു .പന്തളം നഗരസഭ കൗൺസിലർ സുനിത വേണു അധ്യാപകരെ ആദരിച്ചു .എസ് .എം.സി ചെയർമാൻ കെ.എച്ച് .ഷിജു ,പി.ടി.എ വെെസ് പ്രസിഡണ്ട് സംജാ സുധീർ ,മാതൃസമിതി കൺവീനർ ഷിബിന ബഷീർ ,ബഷീർ പുത്തൻവിളയിൽ,അധ്യാപകരായ വിഭു നാരായണൻ ,ചെറിയാൻ ചെന്നീർക്കര,എൻ.പി.പങ്കജാക്ഷൻ നായർ ,കെ.രവീന്ദ്രൻ ,പി.കെ.ശ്രീകുമാരി ടീച്ചർ ,കനകാമ്മ ടീച്ചർ എന്നീവർ സംസാരിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി സ്വാഗതവും സിനീയർ അധ്യാപിക വീണ ഗോപിനാഥ് നന്ദിയും പറഞു