
പല്ലാരിമംഗലം:
നവതി ആഘോഷിക്കുന്ന പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ചരിത്ര പുസ്തകത്തിന്റെ കവർപേജ് പ്രകാശനം ചെയ്തു. പല്ലാരിമംഗലം ദേശീയ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മയിൽ, ഹെഡ്മാസ്റ്റർ പി എൻ സജിമോൻ, പിടിഎ പ്രസിഡന്റ് എൻ എസ് ഷിജീബ്, അധ്യാപകൻ സി കെ ബഷീർ, മുൻ വാർഡ് മെമ്പർ എ പി മുഹമ്മദ് എന്നിവർ സംസാരിച്ചു. പല്ലാരിമംഗലം ദേശീയ വായനശാല പ്രസിഡന്റ് കെ എ യൂസുഫ് പല്ലാരിമംഗലം ആണ് ചരിത്ര പുസ്തകം തയ്യാറാക്കിയത്. മുപ്പതോളം പേരിൽ നിന്നായി ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ ചരിത്ര പുസ്തകം ഈ മാസം അവസാനം പ്രകാശനം ചെയ്യും.
വാർത്തകൾക്കും പരസ്യങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9947711717,+91 94461 62615,+91 90205 11317